Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hate Speech

വിദ്വേഷപ്രസംഗങ്ങൾ തടയാൻ നിലവിലെ നിയമങ്ങൾ പര്യാപ്തം: സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു​ട​നീ​ളം വ​ർ​ധി​ച്ചു​വ​രു​ന്ന വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കാ​ൻ വി​സ​മ്മ​തി​ച്ച് സു​പ്രീം​കോ​ട​തി. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് നി​ല​വി​ലെ നി​യ​മ​ങ്ങ​ൾ പ​ര്യാ​പ്ത​മാ​ണെ​ന്നും പ്ര​ശ്നം അ​തു ന​ട​പ്പാ​ക്കു​ന്ന​തി​ലെ പോ​രാ​യ്മ​യാ​ണെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

കു​റ്റ​കൃ​ത്യ​ങ്ങ​ൾ നി​ർ​വ​ചി​ക്കു​ന്ന​തും നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​തും പാ​ർ​ല​മെ​ന്‍റി​ന്‍റെ​യും നി​യ​മ​സ​ഭ​ക​ളു​ടെ​യും അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന കാ​ര്യ​മാ​ണ്. കോ​ട​തി​ക​ൾ​ക്കു നി​യ​മ​ത്തെ വ്യാ​ഖ്യാ​നി​ക്കാ​ന​ല്ലാ​തെ പു​തി​യ നി​യ​മ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​രി​നെ നി​ർ​ബ​ന്ധി​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ബി​എ​ൻ​എ​സ്എ​സ് (ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സ​ൻ​ഹി​ത) പ്ര​കാ​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ വ്യ​ക്ത​മാ​യ സം​വി​ധാ​ന​ങ്ങ​ൾ നി​ല​വി​ലു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

2020 മു​ത​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ന​ട​ത്തി​യ വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളും പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​കൂ​ട്ടം ഹ​ർ​ജി​ക​ളി​ലാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ​ക്കെ​തി​രേ പ​രാ​തി​ക​ൾ​ക്കാ​യി കാ​ത്തു​നി​ൽ​ക്കാ​തെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്ക​ണ​മെ​ന്ന് 2023ൽ ​സു​പ്രീം​കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഇ​തു കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി നി​ല​നി​ൽ​ക്കെ​യാ​ണു സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

വി​ദ്വേ​ഷ പ്ര​സം​ഗം ത​ട​യാ​ൻ നി​യ​മ​പ​രി​ഷ്കാ​രം ആ​വ​ശ്യ​മാ​ണോ​യെ​ന്നു പ​രി​ശോ​ധി​ക്കേ​ണ്ട​ത് നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളാ​ണെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ഒ​രു പ​രാ​തി​യി​ൽ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​പ​ക്ഷം പ​രാ​തി​ക്കാ​ര​ൻ പോ​ലീ​സ് സൂ​പ്ര​ണ്ടി​നെ​യോ മ​ജി​സ്ട്രേ​റ്റി​നെ​യോ സ​മീ​പി​ക്കു​ന്ന​തി​ലൂ​ടെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടാ​ൻ നി​യ​മ​പ​ര​മാ​യി സാ​ധി​ക്കും.

മ​ജി​സ്ട്രേ​റ്റ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ന്ന​ത് കോ​ട​തി​ന​ട​പ​ടി​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ങ്ങു​ന്ന​തി​ന് തു​ല്യ​മ​ല്ലെ​ന്നും അ​തി​നാ​ൽ ഇ​തി​നാ​യി മു​ൻ​കൂ​ർ അ​നു​മ​തി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

National

വി​ദ്വേ​ഷ പ്ര​സം​ഗം: അ​സം മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: മു​സ്‌​ലിം സ​മു​ദാ​യ​ത്തെ ല​ക്ഷ്യ​മി​ട്ട് വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യ്‌​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം​കോ​ട​തി വി​സ​മ്മ​തി​ച്ചു. പ​രാ​തി​യു​മാ​യി അ​സം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് സു​പ്രീം കോ​ട​തി നി​ർ​ദ്ദേ​ശി​ച്ച​ത്.

ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സ് ജോ​യ്മാ​ല്യ ബാ​ഗ്ചി, ജ​സ്റ്റി​സ് വി​പു​ൽ പാ​ണ്ഡ്യ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ച​ത്. ഹൈ​ക്കോ​ട​തി​യെ മ​റി​ക​ട​ന്ന് നേ​രി​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന 'ഷോ​ർ​ട്ട് ക​ട്ട്' രീ​തി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. സി​പി​ഐ നേ​താ​വ് ആ​നി രാ​ജ, അ​സ​മി​ലെ പ്ര​മു​ഖ പ​ണ്ഡി​ത​ൻ ഡോ. ​ഹി​രേ​ൻ ഗോ​ഹെ​യ്ൻ എ​ന്നി​വ​രാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.

അ​സം മു​ഖ്യ​മ​ന്ത്രി സ്ഥി​രം വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന​യാ​ളാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ രാ​ജ്യ​ത്തെ മു​ഴു​വ​ൻ ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും ഹ​ർ​ജി​ക്കാ​ർ​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി വാ​ദി​ച്ചു.

അ​സം മു​ഖ്യ​മ​ന്ത്രി​യാ​യ​തി​നാ​ൽ അ​വി​ടു​ത്തെ പൊ​ലീ​സോ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളോ ന​ട​പ​ടി​യെ​ടു​ക്കി​ല്ലെ​ന്നും അ​തി​നാ​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.​എ​ന്നാ​ൽ ഹൈ​ക്കോ​ട​തി​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഹൈ​ക്കോ​ട​തി​യെ മ​റി​ക​ട​ന്നു​ള്ള ഹ​ർ​ജി​ക​ൾ കീ​ഴ്വ​ഴ​ക്ക​ങ്ങ​ളെ ത​ക​ർ​ക്കു​മെ​ന്നും സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

 

National

വി​ദ്വേ​ഷ പ്ര​സം​ഗത്തിനു ത​ട​വ്; ബി​ല്‍ ക​ർ​ണാ​ട​ക ഗ​വ​ണ​ർ രാ​ഷ്‌ട്രപ​തി​ക്ക് അ​യ​ച്ചു

ബം​ഗ​ളൂ​രു: വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ഏ​ഴു വ​ര്‍​ഷം ത​ട​വ് ഉ​റ​പ്പു​വ​രു​ത്തു​ന്ന ബി​ൽ ക​ർ​ണാ​ട​ക ഗ​വ​ണ​ർ രാ​ഷ്‌ട്രപ​തി​​ക്ക് അ​യ​ച്ചു. ബി​ല്ലി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തി​നെ വി​മ​ര്‍​ശി​ച്ചു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ രം​ഗ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഗ​വ​ർ​ണ​റു​ടെ നീ​ക്കം.
സ​മൂ​ഹ​ത്തി​ല്‍ സ്പ​ര്‍​ധയു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സം​ഗ​ങ്ങ​ള്‍​ക്കും സ​ന്ദേ​ശ​ങ്ങ​ള്‍​ക്കും ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് നി​യ​മം. കു​റ്റ​ക്കാ​ര്‍​ക്കു കു​റ​ഞ്ഞ​ത് ഏ​ഴ് വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ബില്ലിൽ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്.
നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ പാ​സാ​ക്കി​യ ബി​ല്ല് ഡി​സം​ബ​ര്‍ അ​വ​സാ​ന​മാ​ണ് ഗ​വ​ര്‍​ണ​റു​ടെ അ​നു​മ​തി​ക്കാ​യി അ​യ​ച്ച​ത്. എ​ന്നാ​ല്‍, ബി​ല്ലി​ലെ 28 പോ​യി​ന്‍റു​ക​ളി​ല്‍ വ്യ​ക്ത​ത തേ​ടി​യ ഗ​വ​ര്‍​ണ​ര്‍ പി​ന്നീ​ട് രാ​ഷ്‌ട്രപ​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് അ​യയ്​ക്കു​ക​യാ​യി​രു​ന്നു.

National

വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ത​ട​വ്; ബി​ല്‍ ക​ർ​ണാ​ട​ക ഗ​വ​ണ​ർ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ചു

ബം​ഗ​ളൂ​രു: വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ഏ​ഴ് വ​ര്‍​ഷം ത​ട​വ് ഉ​റ​പ്പു​വ​രു​ത്തു​ന്ന ബി​ല്ല് ക​ർ​ണാ​ട​ക ഗ​വ​ണ​ർ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ചു. ബി​ല്ലി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തി​നെ വി​മ​ര്‍​ശി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ രം​ഗ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഗ​വ​ർ​ണ​റു​ടെ നീ​ക്കം.

സ​മൂ​ഹ​ത്തി​ല്‍ സ്പ​ര്‍​ദ്ധ​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സം​ഗ​ങ്ങ​ള്‍​ക്കും സ​ന്ദേ​ശ​ങ്ങ​ള്‍​ക്കും ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് നി​യ​മം. കു​റ്റ​ക്കാ​ര്‍​ക്ക് കു​റ​ഞ്ഞ​ത് ഏ​ഴ് വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ബി​ല്ല് വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്.

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ പാ​സാ​ക്കി​യ ബി​ല്ല് ഡി​സം​ബ​ര്‍ അ​വ​സാ​ന​മാ​ണ് ഗ​വ​ര്‍​ണ​റു​ടെ അ​നു​മ​തി​ക്കാ​യി അ​യ​ച്ച​ത്. എ​ന്നാ​ല്‍ ബി​ല്ലി​ലെ 28 പോ​യി​ന്‍റു​ക​ളി​ല്‍ വ്യ​ക്ത​ത തേ​ടി​യ ഗ​വ​ര്‍​ണ​ര്‍ പി​ന്നീ​ട് രാ​ഷ്ട്ര​പ​തി​യു​ടെ പ​രി​ഗ​ണ​ന​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു.

 

 

 

National

രാഹുല്‍ ഗാന്ധിയുടെ 'ജിറാം' പരാമര്‍ശം വിവാദത്തില്‍; 'ഹിന്ദുവിരുദ്ധം' എന്ന് ബിജെപി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ 'ജിറാം' പരാമര്‍ശത്തെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഹിന്ദു വിരുദ്ധമാണെന്നും അദ്ദേഹം ഭഗവാന്‍ രാമനെ അധിക്ഷേപിക്കുകയാണെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തി.

ഒരു പൊതുപരിപാടിക്കിടെ സംസാരിക്കവേ, ബിജെപിയെയും ആര്‍എസ്എസിനെയും വിമര്‍ശിക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്. 'ബിജെപിക്കാര്‍ എപ്പോഴും ജിറാം ജിറാം എന്ന് പറയുന്നു, എന്താണ് ഈ ജിറാം എന്ന് എനിക്ക് മനസ്സിലാകുന്നില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഭഗവാന്‍ രാമന്റെ പേര് രാഷ്ട്രീയ ലാഭത്തിനായി ബിജെപി ഉപയോഗിക്കുന്നതിനെ പരിഹസിക്കുക ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ പരാമര്‍ശം.

എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെ മുറിപ്പെടുത്തുന്നതാണെന്ന് ബിജെപി വക്താക്കള്‍ കുറ്റപ്പെടുത്തി. 'ജയ് ശ്രീറാം' എന്ന വിളിക്ക് പകരം 'ജിറാം' എന്ന് പരിഹസിക്കുന്നത് ഹിന്ദു ദൈവങ്ങളോടുള്ള അദ്ദേഹത്തിന്റെ പുച്ഛമാണ് കാണിക്കുന്നതെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം.

 

NRI

വം​ശീ​യ വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് ഓ​സ്ട്രേ​ലി​യ

കാ​ൻ​ബ​റ: രാ​ജ്യ​ത്ത് വം​ശീ​യ വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്ത​ണി ആ​ൽ​ബ​നീ​സ്. ബോ​ണ്ടി ബീ​ച്ചി​ൽ യ​ഹൂ​ദ​ർ​ക്കെ​തി​രേ ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി.

വി​ദ്വേ​ഷം, ഭി​ന്ന​ത, മൗ​ലി​ക​വാ​ദം എ​ന്നി​വ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ നേ​രി​ടാ​നാ​യി പ്ര​ത്യേ​ക നി​യ​മ​ങ്ങ​ളു​ണ്ടാ​ക്കും. വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കു വീ​സ നി​ഷേ​ധി​ക്കാ​നു​ള്ള അ​ധി​കാ​രം ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കു ന​ല്കും. വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ങ്ങ​ളി​ൽ യ​ഹൂ​ദ​വി​രു​ദ്ധ​ത ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​യി ടാ​സ്ക് ഫോ​ഴ്സ് രൂ​പ​വ​ത്ക​രി​ക്കും.

അ​ക്ര​മ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന പു​രോ​ഹി​ത​രി​ൽ​നി​ന്നും നേ​താ​ക്ക​ളി​ൽ​നി​ന്നും പി​ഴ ഈ​ടാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും നി​യ​മ​ത്തി​ലു​ണ്ടാ​കും. ഓ​സ്ട്രേ​ലി​യ​യി​ലെ ഓ​രോ യ​ഹൂ​ദ​നും സു​ര​ക്ഷാ​ബോ​ധ​ത്തോ​ടെ ജീ​വി​ക്കാ​നും ബ​ഹു​മാ​നം ല​ഭി​ക്കാ​നും അ​വ​കാ​ശ​മു​ണ്ടെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ആ​ൽ​ബ​നീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഞാ​യ​റാ​ഴ്ച സി​ഡ്നി​യി​ലെ ബോ​ണ്ടി ബീ​ച്ചി​ൽ യ​ഹൂ​ദ ആ​ഘോ​ഷം ന​ട​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​ക്കാ​ര​നാ​യ സാ​ജി​ദ് അ​ക്ര​മും ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​ത്വ​മു​ള്ള മ​ക​ൻ ന​വീ​ദ് അ​ക്ര​മും ചേ​ർ​ന്നു ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 15 പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

യ​ഹൂ​ദ​വി​രു​ദ്ധ​ത ത​ട​യാ​നാ​യി ജൂ​ലൈ​യി​ൽ മു​ന്നോ​ട്ടു​വ​ച്ച റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ന്ന​താ​യും ആ​ൽ​ബ​നീ​സ് അ​റി​യി​ച്ചു.

യൂ​ണി​വേ​ഴ്സി​റ്റി​ക​ളെ​യും ക​ലാ​സം​ഘ​ട​ന​ക​ളെ​യും നി​രീ​ക്ഷ​ണ​വി​ധേ​യ​മാ​ക്കാ​നും ആ​വ​ശ്യ​മെ​ങ്കി​ൽ ഫ​ണ്ട് നി​ര​സി​ക്കാ​നു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണു റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

International

വിദ്വേഷപ്രചാരണം തടയും: ഓസ്ട്രേലിയൻ പ്രധാനമന്ത്രി

കാ​​​ൻ​​​ബ​​​റ: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ വം​​​ശീ​​​യ വി​​​ദ്വേ​​​ഷം പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടിക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ന്ത​​​ണി ആ​​​ൽ​​​ബ​​​നീ​​​സ് അ​​​റി​​​യി​​​ച്ചു. യ​​​ഹൂ​​​ദ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട ബോ​​​ണ്ടി ബീ​​​ച്ച് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി​.

വി​​​ദ്വേ​​​ഷം, ഭി​​​ന്ന​​​ത, മൗ​​​ലി​​​ക​​​വാ​​​ദം എ​​​ന്നി​​​വ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​രെ നേ​​​രി​​​ടാ​​​നാ​​​യി പ്ര​​​ത്യേ​​​ക നി​​​യ​​​മ​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കും. വി​​​ദ്വേ​​​ഷം പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു വീ​​​സ നി​​​ഷേ​​​ധി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​ക്കു ന​​​ല്കും. വി​​​ദ്യാ​​​ഭ്യാ​​​സ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ൽ യ​​​ഹൂ​​​ദ​​​വി​​​രു​​​ദ്ധ​​​ത ഉ​​​ണ്ടാ​​​കു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​യി ടാ​​​സ്ക് ഫോ​​​ഴ്സ് രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കും.

അ​​​ക്ര​​​മ​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന പു​​​രോ​​​ഹി​​​ത​​​രി​​​ൽ​​​നി​​​ന്നും നേ​​​താ​​​ക്ക​​​ളി​​​ൽ​​​നി​​​ന്നും പി​​​ഴ ഈ​​​ടാ​​​ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​വും നി​​​യ​​​മ​​​ത്തി​​​ലു​​​ണ്ടാ​​​കും. ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ ഓ​​​രോ യ​​​ഹൂ​​​ദ​​​നും സു​​​ര​​​ക്ഷാ​​​ബോ​​​ധ​​​ത്തോ​​​ടെ ജീ​​​വി​​​ക്കാ​​​നും ബ​​​ഹു​​​മാ​​​നം ല​​​ഭി​​​ക്കാ​​​നും അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ൽ​​​ബ​​​നീ​​​സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഞാ​​​യ​​​റാ​​​ഴ്ച സി​​​ഡ്നി​​​യി​​​ലെ ബോ​​​ണ്ടി ബീ​​​ച്ചി​​​ൽ യ​​​ഹൂ​​​ദ ആ​​​ഘോ​​​ഷം ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഇ​​​ന്ത്യ​​​ക്കാ​​​ര​​​നാ​​​യ സാ​​​ജി​​​ദ് അ​​​ക്ര​​​മും ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പൗ​​​ര​​​ത്വ​​​മു​​​ള്ള മകൻ ന​​​വീ​​​ദ് അ​​​ക്ര​​​മും ചേ​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ 15 പേ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

യ​​​ഹൂ​​​ദ​​​വി​​​രു​​​ദ്ധ​​​ത ത​​​ട​​​യാ​​​നാ​​​യി ജൂ​​​ലൈ​​​യി​​​ൽ മു​​​ന്നോ​​​ട്ടു​​​വ​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ലെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​യും ആ​​​ൽ​​​ബ​​​നീ​​​സ് അ​​​റി​​​യി​​​ച്ചു. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളെ​​​യും ക​​​ലാ​​​സം​​​ഘ​​​ട​​​ന​​​ക​​​ളെ​​​യും നി​​​രീ​​​ക്ഷ​​​ണ​​​വി​​​ധേ​​​യ​​​മാ​​​ക്കാ​​​നും ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ ഫ​​​ണ്ട് നി​​​ര​​​സി​​​ക്കാ​​​നു​​​മു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളാ​​ണു റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ള്ള​​​ത്.

Latest News

Corehub Up